NEWS
അന്തരിച്ച പി പി തങ്കച്ചന്റെ സംസ്കാര ചടങ്ങുകൾ
11/09/2025 08:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

അന്തരിച്ച പി പി തങ്കച്ചന്റെ മൃതദേഹം ഇന്ന് രാജഗിരി ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിക്കുകയും നാളെ വെള്ളിയാഴ്ച രാവിലെ 11മണിക്ക് പെരുമ്പാവൂർ ആശ്രമം സ്കൂളിനു മുന്നിലെ വസതിയിൽ എത്തിക്കുകയും ചെയ്യും. സെപ്റ്റംബർ 13 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശവസംസ്കാര ശുശ്രൂഷ ആരംഭിക്കുകയും 2 30 ഓടുകൂടി പെരുമ്പാവൂരിൽ നിന്നും നെടുമ്പാശ്ശേരി അകപ്പറമ്പ് കുടുംബ വീടിന് സമീപം ഉള്ള മാർ ഷാബോർ അഫ്രേത്ത് യാക്കോബായ സുറിയാനി കത്രീഡലിൽ എത്തിക്കുകയും 3 30 ഓടുകൂടി ശവസംസ്കാര ചടങ്ങുകൾ പൂർത്തീകരിക്കുകയും ചെയ്യും
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











